ദോഹ: ഖത്തറിൽ ഫാമിലി റെസിഡൻസ് വിസയിൽ കഴിയുന്ന പ്രവാസികൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അവസരം നൽകുന്ന സേവനത്തിന്റെ വിശദമായ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയം മുഖേന അപേക്ഷ നൽകി ഫാമിലി റെസിഡൻസ് വിസയെ വർക്ക് റെസിഡൻസ് വിസയായി മാറ്റാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, ജോലി നൽകാൻ താൽപര്യമുള്ള സ്ഥാപനം (എംപ്ലോയർ) അല്ലെങ്കിൽ തൊഴിൽ രംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി നേരിട്ട് അപേക്ഷ സമർപ്പിക്കാം. ......
ദോഹ:2026-ലെ World Best Cities Report-ൽ ഇടം നേടി ഖത്തറിന്റെ തലസ്ഥാനം ദോഹ വീണ്ടും ആഗോള ശ്രദ്ധ ആകർഷിക്കുന്നു. റെസണൻസ് കൺസൾട്ടൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, സാമ്പത്തിക വളർച്ച, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന ജീവിത നിലവാരം തുടങ്ങിയ മേഖലകളിൽ ദോഹ കൈവരിച്ച സ്ഥിരമായ പുരോഗതിയാണ് ഈ നേട്ടത്തിന് അടിസ്ഥാനം.
തൊഴിൽ മേഖലയിലെ മികച്ച പ്രകടനം ദോഹയുടെ ശക്തമായ സമ്പദ്വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ......
ദോഹ: ദോഹ: ഖത്തറിലെ പ്രമുഖഭക്ഷ്യ-സാംസ്കാരിക ഉത്സവമായ 15-ാമത്
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026 ജനുവരി 14 മുതൽ 24 വരെ ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടക്കുമെന്ന് വിടിറ്റ് ഖത്തർ അറിയിച്ചു.
പ്രാദേശികവും അന്താരാഷ്ട്രവുമായ റെസ്റ്റോറന്റുകൾ, പ്രശസ്ത ഷെഫ്മാർ നയിക്കുന്ന ലൈവ് കുക്കിംഗ് ഷോകൾ, കുടുംബ സൗഹൃദ വിനോദ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ്
ലോക രുചികൾ ഒന്നിക്കുന്ന വേദിയിൽ
ഒരുക്കുന്നത്.‘ഡിന്നർ ഇൻ ദ സ്കൈ’ അനുഭവത്തിന്റെ മടങ്ങിവരവ്, ജനപ്രിയ മാർക്കറ്റ് മേഖല, ഡ്രോൺ ഷോകൾ, കുക്കിംഗ് സ്റ്റുഡിയോയിലെ ഇന്ററാക്ടീവ് സെഷനുകൾ, പുതിയ റെസ്റ്റോറന്റുകളുടെ അവതരണങ്ങൾ, QIFF റിംഗ് പോലുള്ള പ്രത്യേക ഇൻസ്റ്റലേഷനുകൾ എന്നിവ ഉൾപ്പെടും. വാരാന്ത്യങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും വ്യത്യസ്ത സമയക്രമത്തിലാണ് ഫെസ്റ്റിവലിന്റെ സന്ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.
രുചിയും വിനോദവും ഒന്നിക്കുന്ന QIFF ലേക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ, വാരാന്ത്യങ്ങളിൽ വൈകുന്നേരം 3 മുതൽ രാത്രി 1 വരെയാണ് സന്ദർശകസമയം. ......
ദോഹ : ഖത്തർ മ്യൂസിയംസും (QM) ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (NMACC) തമ്മിൽ അഞ്ചുവർഷത്തേക്കുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും, റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ഈഷ അംബാനിയും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. കുട്ടികൾക്ക് ആധാരമാക്കിയ നവീന പഠന മാതൃകകൾ ഇന്ത്യയിലും ഖത്തറിലും നടപ്പാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
ദോഹയിലെ ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......

ദോഹ: ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന കാർഗോ കമ്പനികൾക്ക് നിയന്ത്രണംഏർപ്പെടുത്തുന്നതിന്റെ ഭാഗമായി2026 ജനുവരി 1 മുതൽ രാജ്യത്തെ എല്ലാ ഇറക്കുമതി–കയറ്റുമതി ഇടപാടുകളും ഗതാഗത മന്ത്രാലയം (MoT) അംഗീകാരം നൽകിയ ചരക്ക് കൈമാറ്റ കമ്പനികളിലൂടെ മാത്രമേ നടത്താൻ പാടുള്ളൂ എന്ന് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു.
ഡെലിവറി ഓർഡറുകൾ (DO), ബിൽ ഓഫ് ലേഡിംഗ് (BL) ഉൾപ്പെടെയുള്ള എല്ലാ ഷിപ്പിംഗ് രേഖകളും സേവനങ്ങളും MoT ലൈസൻസ് ലഭിച്ച കാർഗോഫോർവേഡർമാർ മുഖേന മാത്രമേ കൈകാര്യം ചെയ്യാവൂ. ഷിപ്പ്മെന്റുകളിൽ അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ മന്ത്രാലയ നിർദേശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും, അവർ തിരഞ്ഞെടുക്കുന്ന കമ്പനികൾ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
ലോഡിംഗ് കേന്ദ്രങ്ങളിലും വിതരണ പോർട്ടുകളിലും നടക്കുന്ന കാർഗോ ഇടപാടുകൾ കൃത്യമായ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാർഗോ സ്ഥാപനങ്ങൾ വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ......
ദോഹ:സാങ്കേതികവിദ്യയിലൂടെ ആരോഗ്യ സേവനവുമായി നസീം ഹയാത്ത് ആപ്പ് പുറത്തിറക്കി.നസീം ഹെൽത്ത്കെയറിന്റെ പുതിയ ഡിജിറ്റൽ ആരോഗ്യ പ്ലാറ്റ്ഫോമായ ‘നസീം ഹയാത്’ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽനിർവ്വഹിച്ചു.
നസീം ഹയാത് മൊബൈൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അപ്പോയിന്റ്മെന്റ് ബുക്കിംഗ്, മെഡിക്കൽ റിപ്പോർട്ടുകളിലേക്കുള്ള എളുപ്പമായ പ്രവേശനം, ഡോക്ടർമാരുടെ ഏകീകൃത ഡയറക്ടറി, ആരോഗ്യ രേഖകളുടെ സുരക്ഷിത മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതാണ് ആപ്പ്. ......